Thursday, 30 November 2017

Moosa Yamani

"സൂഫി ചിന്തകൾ "

    ഒരിക്കൽ മഹാനായൊരു സൂഫിഗുരുവോട് തന്റെ ശിഷ്യൻ ചോദിച്ചു : ഈ മരണ സമയത്തും അങ്ങേക്ക് എങ്ങിനെയാണ്‌ ചിരിക്കാൻ കഴിയുന്നത്?
സൂഫി : എന്റെ ഗുരുവിന്റെ മരണ സമയത്തും ഞാൻ അദ്ധേഹത്തോട് ഇതേ സംശയം ചോദിച്ചിരുന്നു.
മറുപടി ഇതായിരുന്നു :
'' ഈ ജീവിതത്തെ നിനക്ക് ചിരിച്ചും കരഞ്ഞും സമീപിക്കാം, നിന്റെ സമീപനത്തിലാണ് കാര്യം, ജീവിതത്തെ നിനക്ക് ദുരിതമായും ആനന്ദമായും കാണാവുന്നതാണ്.ജീവിതത്തിൽ എന്ത് സംഭവിച്ചാലും ഹൃദയനാഥനെ സ്തുതിക്കാൻ കഴിയുന്ന മനസ്സാണ് നമുക്കുണ്ടാവേണ്ടത്. പിന്നെ അനുഗ്രഹമല്ലാതെ ഒന്നും നിനക്ക് സംഭവിക്കില്ല. അതറിയാനുള്ള കൃത്യജ്ഞത നിറഞ്ഞ ഹൃദയമുണ്ടായാൽ മാത്രം മതി.
പിന്നെ നിനക്കെങ്ങിനെ ചിരിക്കാതിരിക്കാനാകും?''    പ്രശ്നങ്ങൾ ജീവിതത്തിൽ അലട്ടാത്ത ഒരു മനുഷ്യനും ഈ ഭൂ മിലോകത്തുണ്ടാകില്ല ഒരിക്കൽ തിരുനബി (സ്വ )തന്റെ സ്വഹാബികളോട് പറഞ്ഞു.. ഒരു സത്യവിശ്വാസിയുടെ ജീവിതത്തിന്റെ ഉപമ എന്തെന്നാൽ ഇതുപോലെയാണ് എന്ന് പറഞ്ഞു അവിടുന്ന് നിലത്തു നീളത്തിൽ ഒരു വര വരക്കുകയും അതിന്നു മേലെയായി നിരവധി ചെറിയ വരകളും വരച്ചു ശേഷം മുത്തുനബി (സ്വ )പറഞ്ഞു.. ഇതാ ഈ നീണ്ടു കിടക്കുന്ന വരയാണ് മനുഷ്യായുസ്സ്.. ഇതിന്റെ കുറുകെയുള്ള ഓരോ വരകളും ആയുസ്സിലെ ഓരോ ഘട്ടങ്ങൾ പിന്നിടുമ്പോൾ വരുന്ന ഓരോ പ്രശ്നങ്ങളായിരിക്കും..". അതായത് മുഹ്മിനായ മനുഷ്യന് ഇവിടെ മരിക്കുവോളം പ്രശ്നങ്ങളുണ്ടാവും.. അവിടെയാണ് സൂഫിസത്തിൽ പറഞ്ഞ "തൃപ്തി "എന്ന വാക്കിന്റെ പ്രസക്തി.. അല്ലാഹുവിന്റെ എല്ലാ വിധികളെയും സന്തോഷമാവട്ടെ സന്താപമാവട്ടെ അത് തൃപ്തിയോടെ സ്വീകരിക്കുക... അതാണ് "തൃപ്‌തി".ഒരിക്കൽ ഉമർ (റ )പറഞ്ഞു.. തൃപ്തി ഉന്നതമാണ്... അതിന് കഴിയില്ലെങ്കിൽ നീ ക്ഷമ അവലംബിക്കുക.. അതായത് ക്ഷമയെക്കാളും ഉന്നതമാണ് 'തൃപ്തി 'എന്നത്. ജീവിതം മുഴുവനും ഇബാദത്തിനായി മാറ്റിവെച്ച ഒരു സൂഫിവര്യന്റെ അടുക്കലേക്കു അല്ലാഹു പരീക്ഷിക്കാൻ വേണ്ടി ഒരു മാലാഖയെ പറഞ്ഞയച്ചു.. മാലാഖ സൂഫിവര്യനോട്‌  പറഞ്ഞു.. 'നിങ്ങൾ ഇനി എന്തു ചെയ്തിട്ടും കാര്യമില്ല നിങ്ങൾ നരകത്തിലാണ്.. എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.. ഇതുകേട്ട് പുഞ്ചിരിച്ചുകൊണ്ട് സൂഫി പറഞ്ഞു.. "എന്റെ അല്ലാഹുവിന്റെ തീരുമാനം അതാണെങ്കിൽ ഞാൻ അത് തൃപ്തിയോടെ സ്വീകരിക്കുന്നു.. അവന്റെ പ്രീതിയാണെന്റെ ലക്‌ഷ്യം.. ഇതു കേട്ടു അത്ഭുതത്തോടെ മലക്ക് അല്ലാഹുവിന്റെ അടുക്കൽ ചെന്ന് സംഭവം വിവരിച്ചു.. വീണ്ടും ഒരിക്കൽ കൂടി സൂഫിവര്യന്റെ അടുക്കലേക്കു പോകാൻ അല്ലാഹു കല്പിച്ചു.. മലക്ക് വീണ്ടും ചെന്ന് സൂഫിയോടു പറഞ്ഞു.. "നിങ്ങൾ സ്വർഗ്ഗത്തിലാണെന്നു അല്ലാഹു തആല പറഞ്ഞിട്ടുണ്ട്.. ഇതുകേട്ട് ഒരു ഭാവമാറ്റവുമില്ലാതെ സൂഫി വീണ്ടും പറഞ്ഞു.. "എന്റെ റബ്ബിന്റെ തൃപ്തി അതാണെങ്കിൽ ഞാനും അത് തൃപ്തിയോടെ സ്വീകരിക്കുന്നു..        സുഹൃത്തുക്കളെ ഈ അവസ്ഥ ഉന്നതമാണ്.. നമുക്കതിനുള്ള തൗഫീഖ് അല്ലാഹു നൽകട്ടെ.

No comments:

Post a Comment